മലയോരത്തേക്കുള്ള കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങി: യാത്രക്കാര്‍ ദുരിതത്തില്‍

 


നീലേശ്വരം : കാഞ്ഞങ്ങാട്ട് നിന്നും ബിരിക്കുളം വഴി മലയോര താലൂക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലേക്കുളള കെഎസ്‌ആര്‍ടിസി സര്‍വീസ് മുടങ്ങിയിട്ട് ആഴ്ചകളായി.

ഇതുമൂലം ഉദ്യോഗസ്ഥരും സാധാരണ തൊഴിലാളികളും ഉള്‍പ്പെടെ ദുരിതമനുഭവിക്കുകയാണ്. ശരാശരി പതിനായിരത്തില്‍ അധികം രൂപ ദിവസ വരുമാനം കിട്ടുന്ന സര്‍വീസ് ആണിത്. ഈ റൂട്ടില്‍ ഓടാന്‍ ബസ് ലഭ്യമല്ലെന്ന കാരണം പറഞ്ഞാണ് സര്‍വീസ് മുടക്കിയിരിക്കുന്നത്. കൂടാതെ പുലര്‍ച്ചെ 5.40 ന് ബാനത്തു നിന്നും ബിരിക്കുളം വഴി നീലേശ്വരത്തേക്കുണ്ടായിരുന്ന സര്‍വീസ് മുടങ്ങിയിട്ട് ഒരു വര്‍ഷമായി.


മംഗളൂരുവിലേക്കും കണ്ണൂര്‍ ഭാഗത്തേക്കും ട്രെയിനിനു പോകുന്നവരുടെ ഏക ആശ്രയമായിരുന്നു ഈ ബസ്.മുടങ്ങിയ 2 സര്‍വീസും പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിനിറങ്ങാനും ആലോചനയുണ്ട്. മംഗളൂരുവിലേക്കും, കണ്ണൂര്‍ ഭാഗത്തേക്കും ട്രെയിനിനു പോകുന്നവരുടെ ഏക ആശ്രയമായിരുന്നു ഈ ബസ്. മുടങ്ങിയ രണ്ടു സര്‍വീസും പുനരാരംഭിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. അല്ലാത്തപക്ഷം പ്രക്ഷോഭത്തിനിറങ്ങാനാണു ഇവരുടെ തീരുമാനം.

Post a Comment

Previous Post Next Post