ചെമ്പേരി: ഏരുവേശി ഉത്തരകേരള വോളിബോൾ ടൂർണമെന്റ് ഇന്ന് മുതൽ 23 വരെ മുയിപ്ര ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. കുന്നരു സംഘം, മക്രേരി ടാസ്ക്, അന്നൂർ ഭഗത് സിംഗ്, പട്ടാനൂർ യുവധാര, മട്ടന്നൂർ പഴശിരാജാ കോളജ്, കുറ്റ്യാടി ഐഡിയൽ കോളജ് എന്നീ ടീമുകളാണ് മത്സരിക്കുന്നത്.
ഇതോടൊപ്പം നടക്കുന്ന ജില്ലാതല വോളിബോൾ മത്സരത്തിൽ ശ്രീകണ്ഠപുരം സിക്സേഴ്സ്, കൊളപ്പ എംഎംസി, കോട്ടൂർ യുവധാര, മണ്ണംകുണ്ട് രാജേഷ് മെമ്മോറിയൽ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, കാക്കത്തോട് പ്രിയദർശിനി, ചൂളിയാട് നവോദയ എന്നീ ടീമുകളും മാറ്റുരയ്ക്കും. കെ.രാഘവൻ, മുള്ളൂർ രാമൻ നായർ ആൻഡ് പാർവതിയമ്മ, പി.പി.കൃഷ്ണൻ എന്നിവരുടെ സ്മരണക്കായി ഏർപ്പെടുത്തിയ ട്രോഫികളും ഏരുവേശി വി-മാൾ വില്ലേജ് ഷോപ്പി സ്പോൺസർ ചെയ്യുന്ന ട്രോഫിയും വിജയികൾക്ക് സമ്മാനമായി നൽകും.
.jpeg)
Post a Comment