അവിവാഹിതരായ പെണ്‍മക്കള്‍ക്ക് പിതാവില്‍ നിന്നും വിവാഹ ചിലവിനുള്ള പണം ലഭിക്കേണ്ടത് നിയമപരമായ അവകാശമാണ്. മതപരമായ വ്യത്യാസം അതിനില്ലെന്നും ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കുന്നു .
പാലക്കാട് സ്വദേശിനികളായ രണ്ട് പേര്‍ കുടുംബ കോടതി ഉത്തരവിനെതിരായി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.മതപരമായ വേര്‍തിരിവില്ലാതെയാണ് പെണ്‍മക്കളുടെ ഈ അവകാശമെന്ന് കോടതി വ്യക്തമാക്കി.
ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി.ജി.അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്‍്റേതാണ് ഉത്തരവ്. ഹര്‍ജി പരിഗണിച്ച കോടതി വിവാഹ ചെലവിനായി ഹര്‍ജിക്കാര്‍ക്ക് അവകാശപ്പെടാനാകുന്ന തുക 15 ലക്ഷമാക്കി ഉയര്‍ത്തി.തുടര്‍ന്ന് ഈ തുകയ്ക്ക് തുല്യമായ പിതാവിന്റെ സ്വത്ത് വകകള്‍ ജപ്തി ചെയ്യാനും ഉത്തരവിടുകയായിരുന്നു. 15 ലക്ഷം രൂപ പിതാവ് ഫിക്‌സഡ് ഡെപ്പോസിറ്റായാ മറ്റേതെങ്കിലും മാര്‍ഗത്തിലൂടെയോ നിക്ഷേപിച്ചാല്‍ ജപ്തിയുടെ ആവശ്യം വരില്ലെന്നും കോടതി അറിയിച്ചു.

Post a Comment