വരൾച്ചയിൽ നശിച്ച് വിളകൾ : ദുരിതം പേറി മലയോര കർഷകർ

 


ആലക്കോട് :വേനൽച്ചൂട് കടുത്തതോടെ മലയോരത്ത് കാർഷികവിളകൾ ഉണങ്ങിനശിക്കുന്നു. തെങ്ങിനും കവുങ്ങിനുമാണ് നാശം കൂടുതൽ. കുടിവെള്ളം പോലും കിട്ടാതായതോടെ വെള്ളമൊഴിച്ച് നനക്കാനോ പമ്പിങ് നടത്താനോ കഴിയുന്നില്ല. കശുമാവ്, കൊക്കോ കൃഷികൾക്കും വലിയ നാശമുണ്ട്.


തേർത്തല്ലി-മൂലോത്തുംകുന്ന് പ്രദേശത്ത് കുറുവാച്ചിറ റോയിച്ചൻ, ഷാജി അന്തീനാട്ട്, ജോൺ പൂങ്കിടിയിൽ, പനംകുറ്റിയിലെ ജോൺ തറക്കുന്നേൽ, മണലിൽ ജോർജ്കുട്ടി തുടങ്ങിയ കർഷകരുടെ നിരവധി കവുങ്ങ്, തെങ്ങ്, കശുമാവ് എന്നിവ ഉണങ്ങിനശിച്ചു.


രയരോം നെടുമ്പോക്കിലെ ബിനോയി തോമസ് കവിയിലിന്റെ നിരവധി റബ്ബറും ജാതിയും ഉണങ്ങി. നെടുവോട്ടെ കുറ്റിക്കാട്ടുകുന്നേൽ ടോജോ തോമസിന്റെ കശുമാവ് തോട്ടത്തിൽ നിരവധി മരങ്ങൾ ഉണങ്ങിയിട്ടുണ്ട്. വെള്ളാട് വില്ലേജിലെ മുളകുവള്ളിയിലെ ജിജി ഇലവുംകുന്നേൽ, ബെന്നി കളരിക്കൽ, കിരൺ മുളകുവള്ളി തുടങ്ങിയവരുടെ ജാതി, കവുങ്ങ്, തെങ്ങ് കൃഷികൾ നശിച്ചു.


കനകക്കുന്ന്, ആശാൻകവല പ്രദേശത്ത് വലിയ നാശമാണുണ്ടായത്. കനകക്കുന്നിലെ ബിജു കുന്നപ്പള്ളി കൊട്ടാരത്തിൽ, ഫിലിപ്പ് പുത്തൻ കണ്ടത്തിൽ എന്നിവരുടെ കൃഷിയിടത്തിൽ വരൾച്ചയിൽ ആറുലക്ഷത്തോളം രൂപയുടെ കൃഷിനാശമുണ്ടായിട്ടുണ്ട്. പൗലോസ് തൂങ്കുഴി, സൈമൺ താന്നിപ്പറമ്പിൽ എന്നിവർക്ക് കവുങ്ങ്, ജാതി, തെങ്ങ് തുടങ്ങിയ കൃഷിനാശമുണ്ടായി

Post a Comment

Previous Post Next Post