കണ്ണൂര്‍: സംസ്ഥാനത്തെ എല്ലാ ചെങ്കല്‍ ക്വാറികളും 24 മുതല്‍ അടച്ചിടുമെന്ന് ചെങ്കല്‍ ഉല്‍പാദക ഉടമസ്ഥ ക്ഷേമ സംഘം സംസ്ഥാന സെക്രട്ടറി കെ.മണികണ്ഠന്‍ പറഞ്ഞു.
സമര പ്രഖ്യാപനത്തോടനുബന്ധിച്ച് കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഹാളില്‍ നടന്ന ജില്ലാ കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ഭേദഗതി പ്രകാരം നിലവിലുണ്ടായിരുന്ന കണ്‍സോളഡേറ്റഡ് റോയല്‍റ്റി പേയ്‌മെന്റ് സംവിധാനം നിര്‍ത്തലാക്കിയതോടെ ചെങ്കല്‍ ക്വാറികള്‍ക്കൊന്നും പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. 30വര്‍ഷം പെര്‍മിറ്റ് വരെ നല്‍കുന്ന കരിങ്കല്‍ ക്വാറികളുടേത് പോലെ ഒരുവര്‍ഷത്തില്‍ താഴെ മാത്രം പെര്‍മിറ്റ് കാലാവധി ആവശ്യമുള്ള ചെങ്കല്‍ ക്വാറികളെയും ഒരേ തട്ടില്‍പെടുത്തികൊണ്ടുള്ള നിയമം അശാസ്ത്രീയമാണെന്നും അദ്ദേഹം പറഞ്ഞു. മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ പ്രത്യേക കമ്മിറ്റിയെ നയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് എം.പി .മനോഹരന്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജോസ് നടപ്പുറം, ട്രഷറര്‍ കെ.വി.കൃഷ്ണന്‍ പ്രസംഗിച്ചു
Post a Comment