റേഷൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി 2023 ജൂൺ 30 വരെ നീട്ടി. മുമ്പ് ഇത് മാര്‍ച്ച് 31 ആയിരുന്നു. ഇത് സംബന്ധിച്ച് ഭക്ഷ്യ പൊതുവിതരണ വകുപ്പ് വ്യാഴാഴ്ച വിജ്ഞാപനം പുറപ്പെടുവിച്ചു. റേഷൻ കാർഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സർക്കാർ പദ്ധതി ഡ്യൂപ്ലിക്കേറ്റും വ്യാജ കാർഡുകളും ഇല്ലാതാക്കാനും റേഷന്‍ വിതരണത്തില്‍ സുതാര്യത ഉറപ്പാക്കാനും ലക്ഷ്യമിട്ടാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Post a Comment