രണ്ടാമതുണ്ടാകുന്നത് പെൺകുഞ്ഞാണെങ്കിലും ഇനി കേന്ദ്ര സർക്കാരിന്റെ ധനസഹായം ലഭിക്കും. പ്രധാനമന്ത്രി മാതൃവന്ദന യോജന പ്രകാരമാണ് ധനസഹായം ലഭിക്കുക. നേരത്തെ ആദ്യത്തെ കുട്ടി പെൺകുഞ്ഞാണെങ്കിൽ കേന്ദ്രം 5,000 രൂപ പ്രഖ്യാപിച്ചിരുന്നു. ഇപ്പോൾ രണ്ടാമത് ജനിക്കുന്ന പെൺകുഞ്ഞിനും 5000 രൂപയുടെ ധനസഹായം അനുവദിച്ചിരിക്കുകയാണ്. 2022 ഏപ്രിൽ ഒന്നിന് ശേഷം ജനിച്ച പെൺകുട്ടികളുടെ മാതാവിന് മുൻകാല പ്രാബല്യത്തോടെ സഹായം നൽകും.

Post a Comment