കോണ്‍ഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

 


കണ്ണൂര്‍: കോണ്‍ഗ്രസ് ഹെഡ് പോസ്റ്റാഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസ് ലാത്തിചാര്‍ജില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി രോഹിത്ത് കണ്ണന്‍ തലക്ക് ലാത്തിയടിയേറ്റു.


തല പൊട്ടിയ രോഹിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി രാജേഷ് കയനിക്കും പരിക്കേറ്റു. സംഘര്‍ഷത്തില്‍ കെ എ പി പോലീസുകാരായ അനേഘ്, ഷമില്‍ എന്നിവര്‍ക്കും പരുക്കുണ്ട്.

കോര്‍പറേഷന്‍ കൗണ്‍സിലര്‍ പി കെ രാഗേഷ് ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലേക്ക് മാറ്റി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞയുടനെയാണ് പ്രവര്‍ത്തകര്‍ റോഡില്‍ ടയറിന് തീയിടുകയും ഹെഡ് പോസ്റ്റാഫീസിലേക്ക് തള്ളി കയറാന്‍ ശ്രമിക്കുകയുമായിരുന്നു. സ്ത്രീകളെ ഉള്‍പ്പെടെ പോലീസ് തള്ളി മാറ്റാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് സജീവ് ജോസഫ് എം എല്‍ എ, മാര്‍ട്ടിന്‍ ജോര്‍ജ് ഉള്‍പ്പെടെയുള്ള നേതാക്കന്‍മാര്‍ പോലീസുമായി തര്‍ക്കിക്കുന്നുണ്ടായിരുന്നു. ഹെഡ് പോസ്റ്റാഫീസിനു മുന്‍ വശം ചട്ടികച്ചവടം നടത്തുകയായിരുന്ന വടകരയിലെ കമലയുടെ പതി നഞ്ചോളം ചട്ടികളും തകര്‍ന്നു. പ്രവര്‍ത്തകരാണ് ചട്ടി നശിപ്പിച്ചതെന്ന് കമല പറഞ്ഞു.


രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ പ്രതിഷേധിച്ച്‌ ജില്ലാ കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ഓഫീസില്‍ നിന്നും ആരംഭിച്ച്‌ കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ സണ്ണി ജോസഫ് എം എല്‍ എ ഉദ്ഘാടനം ചെയ്തു. ഭരണകൂടത്തെ കൂച്ചുവിലങ്ങിട്ട് നിര്‍ത്താനും ജുഡീഷ്യറിയെ വരുതിയിലാക്കാനുമാണ് മോദി ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ആര്‍ എസ് എസ് ഭരണകൂട ഭീകരതയെ പ്രതിരോധിക്കാനും ചെറുത്തു തോല്‍പ്പിക്കാനും ജനകീയ മുന്നേറ്റം അനിവാര്യമായ സമയമാണിത്. ജില്ലാ പ്രസിഡണ്ട് മാര്‍ട്ടിന്‍ ജോര്‍ജ് അധ്യക്ഷനായി. സോണി സെബാസ്റ്റ്യന്‍,പിടി മാത്യു, ചന്ദ്രന്‍ തില്ലങ്കേരി, റഷീദ് കവ്വായി ,കെ സി മുഹമ്മദ് ഫൈസല്‍ : കെ പ്രമോദ്,രജനി രാമാനന്ദ്, സുദീപ് ജെയിംസ്, ടി ജയകൃഷ്ണന്‍, സി വി സന്തോഷ്, രജിത് നാറാത്ത് തുടങ്ങിയവര്‍ നേതൃത്വം നല

Post a Comment

Previous Post Next Post