ആലക്കോട്: തെങ്ങിന് തീപിടിച്ചു. ആലക്കോട് അരങ്ങത്ത് സ്വകാര്യ വ്യക്തിയുടെ സ്ഥലത്തെ തെങ്ങിനാണ് തീപിടിച്ചത്. തൊട്ടടുത്ത് കൂടി കടന്നു പോകുന്ന വൈദ്യുതി ലൈനിൽ നിന്നാണ് തീ പിടിച്ചതെന്ന് കരുതുന്നു. ഇന്ന് രാവിലെ ആറോടെയായിരുന്നു സംഭവം. തളിപ്പറമ്പിൽ നിന്ന് അഗ്നിശമന നിലയം ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ കെ.വി.സഹദേവൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തീയണച്ചത്. രാജീവൻ കെ വി, ദയാൽ പി വി, സിനീഷ് എ, ചന്ദ്രൻ പി, സജീന്ദ്രൻ കെ എന്നിവരും സംഘത്തിലുണ്ടായിരുന്നു

Post a Comment