വയനാട്ടില്‍ വന്‍ ലഹരി മരുന്നുവേട്ട: 492 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

 


ബത്തേരി : വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വന്‍ ലഹരി മരുന്നുവേട്ട. 492 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കളെ ബത്തേരി പോലിസ് പിടികൂടി.

കഴിഞ്ഞ രാത്രിയില്‍ മുത്തങ്ങ തകരപ്പാടിയില്‍ വെച്ചാണ് മൂന്നംഗ സംഘം പിടിയിലായത്.

കൊടുവള്ളി വാവാട് പുല്‍ക്കുഴിയില്‍ മുഹമ്മദ് മിഥിലാജ് (28), ബത്തേരി പള്ളിക്കണ്ടി സ്വദേശികളായ നടുവിന്‍പീടിക ജാസിം അലി (26), പുതിയപീടിക അഫ്താഷ് (29) എന്നിവരാണ് പിടിയിലായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലിസ് കസ്റ്റഡിയിലെടുത്തു.

Post a Comment

Previous Post Next Post