തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിൽ സ്ഫോടനം; എട്ട് മരണം

 


ചെന്നൈ: തമിഴ്നാട്ടിൽ പടക്കനിർമാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ എട്ടുപേർ മരിച്ചു. ബുധനാഴ്ച ഉച്ചയോടെ കാഞ്ചീപുരത്താണ് സംഭവം.

പൊട്ടിത്തെറിയിൽ നിരവധിപ്പേർക്ക് പരിക്കേറ്റു. 15 പേരെ കാഞ്ചിപുരം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഫോടനം നടക്കുമ്പോൾ 25 പേർ അവിടെ ജോലി ചെയ്തിരുന്നു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post