സ്പീക്കർ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധം; സത്യാഗ്രഹവുമായി പ്രതിപക്ഷ എംഎല്‍എമാര്‍

 


തിരുവനന്തപുരം: സ്പീക്കര്‍ എ.എന്‍ ഷംസീറിന്‍റെ ഓഫീസിന് മുന്നില്‍ അസാധാരണമായ പ്രതിഷേധവുമായി പ്രതിപക്ഷം.

യു.ഡി.എഫ് എം.എല്‍.എമാര്‍ സ്പീക്കറുടെ ഓഫീസിന് മുന്നില്‍ സത്യാഗ്രഹം ആരംഭിച്ചു. ഇവരെ തടയാന്‍ വാച്ച്‌ ആന്‍ഡ് വാര്‍ഡ് എത്തിയതോടെ ബഹളമുണ്ടായി. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷാംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി. സ്പീക്കര്‍ പിണറായിയുടെ വേലക്കാരനായി മാറിയെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. സ്പീക്കര്‍ അപമാനമാണെന്നും ആരോപിച്ചു.

സ്പീക്കര്‍ ഇതുവരെ ഓഫീസില്‍ എത്തിയിട്ടില്ല. അതേസമയം തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് ആക്രമിച്ചതായി പ്രതിപക്ഷം ആരോപിച്ചു. ഭരണപക്ഷ എം.എല്‍.എമാരും ഓഫീസിന് മുന്നിലുണ്ട്. സച്ചിന്‍ ദേവും അന്‍സലനും ഓഫീസിന് മുന്നിലെത്തി. ഭരണ-പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ വാക്പോരും നടക്കുന്നുണ്ട്.


ഇതിനിടെ വാച്ച്‌ ആന്‍ഡ് വാര്‍ഡ് അധികൃതര്‍ അംഗങ്ങളെ ഓരോരുത്തരായി ബലം പ്രയോഗിച്ച്‌ നീക്കി. വാച്ച്‌ ആന്‍ഡ് വാര്‍ഡ് സനീഷ് കുമാര്‍ എം.എല്‍.എയെ കയ്യേറ്റം നടത്തിയെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. അസംബ്ലിയിലെ ഡോക്ടര്‍മാര്‍ അദ്ദേഹത്തെ പരിശോധിച്ചു. പ്രതിപക്ഷ നേതാവ് വി ഡി സതീശനും സ്പീക്കറുടെ ഓഫീസിന് മുന്നിലെത്തി. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതിനെതിരെയാണ് പ്രതിപക്ഷത്തിന്‍റെ പ്രതിഷേധം.

Post a Comment

Previous Post Next Post