60 അടി ആഴമുള്ള കിണറ്റിൽ വീണ ആറുവയസ്സുകാരി രക്ഷപ്പെട്ടു

 


നടുവിൽ : 60 അടി ആഴമുള്ള കിണറ്റിൽ വീണ ആറുവയസ്സുകാരി അദ്ഭുതകരമായി രക്ഷപ്പെട്ടു. വിളക്കണ്ണൂർ തിരിക്കലിലെ ജോബി അഗസ്റ്റിന്റെ മകൾ ജെസ ജോബിയാണ് ചൊവ്വാഴ്ച അപകടത്തിൽപ്പെട്ടത്. കളിക്കുന്നതിനിടെ വീടിനോട് ചേർന്ന ആൾമറയുള്ള കിണറിലേക്ക് വീഴുകയായിരുന്നു.


കിണറിൽ വെള്ളം കുറവായതിനാലും അടിയിൽ ചെളിയുള്ളതിനാലും അപകടം ഒഴിവായി. സമീപവാസികൾ കിണറ്റിലിറങ്ങി രക്ഷാപ്രവർത്തനം നടത്തി. തളിപ്പറമ്പിൽനിന്ന് അഗ്നിരക്ഷാസേന എത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. ഗ്രേഡ് സ്റ്റേഷൻ ഓഫീസർ കെ.രാജീവൻ, ഫയർ ആൻഡ് റെസ്ക്യൂ അംഗങ്ങളായ ടി.വി.രജീഷ് കുമാർ, സി.അഭിനേഷ്, കെ.ധനേഷ്, ഹോംഗാർഡുമാരായ പി.ചന്ദ്രൻ, രാജേന്ദ്രകുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്. പഞ്ചായത്ത് പ്രസിഡൻറ് ബേബി ഓടംപള്ളിൽ, സി.പി.എം. നേതാവ് രാജേഷ് മാങ്കൂട്ടത്തിൽ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തിയിരുന്നു.

Post a Comment

Previous Post Next Post