ഉദയഗിരി: ആലക്കോട് ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഇ ഹെൽത്ത് സംവിധാനം പഞ്ചായത്ത് പ്രസിഡണ്ട് കെ.എസ് ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു.
ഇ ഹെൽത്ത് സംവിധാനം യാഥാർത്ഥ്യമാവുന്നതോടുകൂടി ചികിത്സ രേഖകൾ ഡിജിറ്റിലായി സൂക്ഷിക്കാനും ഇതേ സൗകര്യമുള്ള മറ്റു ഗവ: ആശുപത്രികളിൽ ഉപയോഗിക്കാനും കഴിയും.
ഒപിയിൽ ടോക്കൺ എടുക്കുന്നതിനും ലാബ് റിസൾട്ടുകൾ ലഭിക്കുന്നതിനും സൗകര്യം പ്രായോജനപ്പെടുത്താവുന്നതാണ്. യു.എച്ച്.ഐ.ഡി കാർഡ് ലഭിക്കുന്നതിന് ഉദയഗിരി കുടുംബാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം.
അരോഗ്യസ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ. ടി സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. ബിന്ദു ഷാജു, ഷീജ വിനോദ് സംസാരിച്ചു. ജെ.എച്ച്.ഐ. ബി.ബി വിജേഷ് സ്വാഗതവും മോളി ജോസഫ് നന്ദിയും പറഞ്ഞു

Post a Comment