മാർച്ച് 31ന് മുമ്പ് ചെയ്തിരിക്കേണ്ട കാര്യങ്ങൾ ഇവയാണ്



‣ പാൻ ആധാർ ലിങ്ക് ചെയ്യാത്തവർ മാർച്ച് 31ന് മുമ്പ് ചെയ്യണം, ഇല്ലെങ്കിൽ 1000 രൂപ പിഴ നൽകണം. അല്ലെങ്കിൽ ഏപ്രിൽ 1 മുതൽ പാൻ കാർഡ് പ്രവർത്തിക്കില്ല.

‣ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുകയാണെങ്കിൽ, മാർച്ച് 31നകം നോമിനികളുടെ പേരുകൾ സമർപ്പിക്കണം. ഇത് പാലിക്കാത്ത നിക്ഷേപകരുടെ നിക്ഷേപം മരവിപ്പിക്കും.

‣ LIC പോളിസി വൻ നിക്ഷേപങ്ങളിൽ നികുതിയിളവിനായി 31ന് മുമ്പായി പോളിസി വാങ്ങണം. ഏപ്രിൽ 1 മുതൽ ഈ ഇളവ് കിട്ടില്ല.

‣ സെക്ഷൻ 80C പ്രകാരം നികുതി ഇളവുകൾ കിട്ടുന്ന നിക്ഷേപ പദ്ധതികളിൽ മാർച്ച് 31ന് മുമ്പ് നിക്ഷേപിക്കണം.

‣ നികുതി ഇളവിനായി PPF, സുകന്യ സമൃദ്ധി യോജന, ELSS എന്നിവ തെരഞ്ഞെടുക്കാം.

‣ പ്രധാനമന്ത്രി വയവന്ദന യോജന (PMVVY) ഇൻഷുറൻസ് പോളിസി + പെൻഷൻ പദ്ധതിയിൽ ഒരാൾക്ക് 15 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

‣ ഈ സ്‌കീമിൽ മുതിർന്ന പൗരന്മാർക്ക് പ്രതിവർഷം 7.40% പലിശയിൽ സ്ഥിര വരുമാനം നൽകും. ഇതിനുള്ള സമയപരിധിയും മാർച്ച് 31 ആണ്.

Post a Comment

Previous Post Next Post