ക്യാമറകൾ വീണ്ടും മിഴിതുറന്നു; ആലക്കോട് ടൗൺ ഇനി സദാ പോലീസ് നിരീക്ഷണത്തിൽ




ആലക്കോട്: കേടായതിനെത്തുടർന്ന്
പ്രവർത്തന രഹിതമായ സി.സി ക്യാമറകൾ
നന്നാക്കിയതോടെ ആലക്കോട് ടൗണും പരിസരങ്ങളും ഇനി സദാ പോലീസിന്റെ നിരീക്ഷണത്തിലായി. ആലക്കോട് ടൗണിനെയും അരങ്ങത്തുള്ള പോലീസ് സ്റ്റേഷനെയും ബന്ധിപ്പിച്ച്
വർഷങ്ങൾക്ക് മുമ്പ് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകൾ കുറച്ചുകാലമായി തകരാറിലായിരുന്നു.ചില ക്യാമറകൾ മദ്യപ-സാമൂഹ്യവിരുദ്ധ സംഘങ്ങൾ നശിപ്പിക്കുകയും ചെയ്തിരുന്നു. നിരീക്ഷണ ക്യാമറകളുടെ അഭാവം മുതലെടുത്ത്
സാമൂഹ്യവിരുദ്ധർ തല പൊക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിൽ ആലക്കോട് സി.ഐ: എം.പി വിനീഷ്കുമാറിന്റെ നേതൃത്വത്തിൽ നടത്തിയ ഇടപെടലുകളാണ് ക്യാമറകളുടെ പ്രവർത്തനം പുനരാരംഭിക്കുന്നതിന് വഴി
യൊരുക്കിയത്. പ്രവർത്തന രഹിതമായ മുഴുവൻ നിരീക്ഷണ ക്യാമറകളും ബന്ധപ്പെട്ട ടെക്നീഷ്യൻമാരുടെ സഹകരണത്തോടെ നന്നാക്കുകയായിരുന്നു. ടൗണിലെ സ്കൂൾ പരിസരം ഉൾപ്പെടെയുള്ള വിവിധ കേന്ദ്രങ്ങൾ, പാലം പരിസരം തുടങ്ങിയ ഭാഗങ്ങളിലെ നിരീക്ഷണ ക്യാമറകളാണ് വീണ്ടും മിഴി തുറന്നത്. ഇതോടെ ടൗണിലും പരി
സരങ്ങളിലും നടക്കുന്ന എല്ലാ കാര്യങ്ങളും സ്റ്റേഷനിലിരുന്ന് പോലീസ് ഉദ്യോഗസ്ഥർക്ക്
നിരീക്ഷിക്കാൻ കഴിയും. ടൗണിൽ ഉടലെടുക്കുന്ന ഗതാഗതക്കുരുക്കും മറ്റും നിയന്ത്രിക്കുന്നതിനും സാമൂഹ്യവിരുദ്ധ വിളയാട്ടം തടയുന്നതിനും വേഗത്തിൽ നടപടികൾ സ്വീകരിക്കുന്നതിന്
പോലീസിന് ഇത് സഹായകരമായിരിക്കുകയാണ്.

Post a Comment

Previous Post Next Post