ഡല്‍ഹി: പുകയില ഉല്‍പന്നങ്ങളായ സിഗരറ്റ്, പാന്‍ മസാല എന്നിവയുടെ വില ഏപ്രില്‍ 1 മുതല്‍ വര്‍ധിക്കും.
ഇവയ്ക്ക് ഈടാക്കേണ്ട ജിഎസ്ടി നഷ്ടപരിഹാര സെസിന്‍റെ പരമാവധി നിരക്ക് കേന്ദ്രം നിശ്ചയിച്ചു. ഏറ്റവും ഉയര്‍ന്ന നിരക്ക് ഇവയുടെ ചില്ലറ വില്‍പ്പന വിലയുമായി സര്‍ക്കാര്‍ ബന്ധിപ്പിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ലോക്സഭ പാസാക്കിയ 2023 ലെ ധനകാര്യ ബില്ലിലെ ഭേദഗതികളുടെ ഭാഗമായാണ് ഈ നീക്കം.
ഭേദഗതി അനുസരിച്ച്, പാന്‍ മസാലയുടെ പരമാവധി ജിഎസ്ടി നഷ്ടപരിഹാര സെസ് നിരക്ക്, ഒരു യൂണിറ്റിന് ഈടാക്കുക റീട്ടെയില്‍ വില്‍പ്പന വിലയുടെ 51% ആയിരിക്കും. പുകയിലയുടെ നിരക്ക് ആയിരം സ്റ്റിക്കുകള്‍ക്ക് 4,170 രൂപയാക്കി.
ഏറ്റവും ഉയര്‍ന്ന ജിഎസ്ടി നിരക്കായ 28 ശതമാനത്തിന് മുകളിലാണ് സെസ് ചുമത്തുന്നത്. മാര്‍ച്ച് 24ന് ലോക്സഭ പാസാക്കിയ ധനകാര്യ ബില്ലിലെ 75 ഭേദഗതികളിലൊന്നിന്‍റെ അടിസ്ഥാനത്തിലാണ് പുകയില ഉല്‍പ്പന്നങ്ങളുടെ പരിധി നിശ്ചയിച്ചത്.
Post a Comment