ഗുണനിലവാരമില്ല; രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കി

 




ഡല്‍ഹി: രാജ്യത്തെ 18 ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളുടെ ലൈസന്‍സ് റദ്ദാക്കി ഡിസിജിഎ. ഗുണനിലവാരമില്ലാത്ത മരുന്നുകളുടെ ഉല്‍പാദനത്തിനെതിരെയാണ് നടപടി.

നിര്‍മ്മാണം നിര്‍ത്തിവയ്ക്കാനും ആവശ്യപ്പെട്ടു. ഇന്ത്യന്‍ നിര്‍മിത വ്യാജ മരുന്നുകള്‍ വിദേശത്ത് വില്‍ക്കുന്നുണ്ടെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനികളില്‍ വ്യാപകമായ പരിശോധന നടത്തിയാണ് നടപടി.


മരുന്നുകളുടെ ഗുണനിലവാരം പാലിക്കുന്നുണ്ടോയെന്ന് കണ്ടെത്താന്‍ 20 സംസ്ഥാനങ്ങളിലെ 76 കമ്ബനികളില്‍ ഡിജിസിഎ പരിശോധന നടത്തി. കേന്ദ്ര-സംസ്ഥാന സംഘങ്ങള്‍ സംയുക്തമായാണ് പരിശോധനയില്‍ പങ്കെടുത്തത്. കഴിഞ്ഞ 15 ദിവസമായി വിവിധ സംസ്ഥാനങ്ങളില്‍ പരിശോധന നടത്തിവരികയായിരുന്നു.


ഇന്ത്യന്‍ മരുന്നുകള്‍ കഴിച്ച്‌ വിവിധ രാജ്യങ്ങളില്‍ മരണങ്ങളും ഗുരുതര രോഗങ്ങളും റിപ്പോര്‍ട്ട് ചെയ്തതിന്‍റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്. ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഗുജറാത്ത് ആസ്ഥാനമായുള്ള സൈഡസ് ലൈഫ്‌സയന്‍സ് കഴിഞ്ഞ മാസം യുഎസ് വിപണിയില്‍ നിന്ന് 55,000 മരുന്നുകള്‍ തിരിച്ചുവിളിച്ചിരുന്നു.

Post a Comment

Previous Post Next Post