ഓണാഘോഷത്തിന്റെ ഭാഗമായി ആലക്കോട്ടെ പ്രമുഖ യുവജന സംഘടനയായ വീവൺ ഗ്രൂപ്പും കണ്ണൂർ ജില്ല വടംവലി അസോസിയേഷനുമായി സഹകരിച്ച് നടത്തുന്ന ഉത്തര മേഖല വടംവലി മത്സരത്തിന്റെ പ്രചരണ വാഹനത്തിൻറെ ഫ്ലാഗ് ഓഫ് ആലക്കോട് വ്യാപാരി വ്യവസായി ഏകോപന സമിതി സെക്രട്ടറി ശ്രീ എൻ എം മൊയ്തീൻ നിർവഹിച്ചു. വീ വൺ ഗ്രൂപ്പ് പ്രസിഡന്റ് ടിജോ പൊന്നാട്ട് അധ്യക്ഷനായിരുന്നു. സെക്രട്ടറി ബിബിൻ കൊച്ചുവീട്ടിൽ സ്വാഗതവും ട്രഷറർ ജസ്റ്റിൻ കല്ലറയ്ക്കൽ നന്ദിയും പറഞ്ഞു. ജോമോൻ ജോസ് , ജോബി കെ പി, എൻ സി സെബാസ്റ്റ്യൻ, സുനീഷ് എന്നിവർ ആശംസകൾ അർപ്പിച്ചു. ഉത്തര മേഖല വടംവലി മത്സരം സെപ്റ്റംബർ 10 ശനിയാഴ്ച വൈകിട്ട് ആലക്കോട് വെച്ച് നടത്തും. ഒന്നാം സമ്മാനം 15001 രൂപ യും ട്രോഫിയും രണ്ടാം സമ്മാനം 10001 രൂപയും ട്രോഫിയും തുടങ്ങി പത്തിലധികം ക്യാഷ് പ്രൈസുകൾ.
കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ആയി 9745250585
9961943953
8281072634
എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Post a Comment