തളിപ്പറമ്പ്: ബിഎസ് എന്‍ എല്ലിന് കീഴിലുള്ള ചപ്പാരപ്പടവ് ടെലിഫോണ്‍ എക്സ് ചേഞ്ച് പരിധിയിൽ ചപ്പാരപ്പടവ് മുതല്‍ പെരുമ്പടവ് വരെയുള്ള ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളും ഫൈബര്‍ സിഗ്നല്‍ ലെയറും നശിപ്പിച്ചെന്ന പരാതിയില്‍ കേബിൾ ടി വി ഓപ്പറേറ്റർക്കെതിരേ കേസ്. തേര്‍ത്തല്ലി വിമലശേരി സ്വദേശി ചാണ്ടിഭായി എന്ന് വിളിക്കുന്ന ജിജോക്കെതിരെയാണ് പോലീസ് കേസെടുത്തത്.
ബിഎസ് എന്‍ എല്‍ തളിപ്പറമ്പ് ഓഫീസിലെ ജൂണിയര്‍ ടെലികോം ഓഫീസർ എം.വി. ഷിജിലിന്റെ പരാതിയിലാണ് കേസെടുത്തത്. ജിജോ ബിഎസ്എന്‍എല്‍ കേബിളുകള്‍ നശിപ്പിക്കുന്ന ദൃശ്യങ്ങൾ സിസിടിവിയില്‍ നിന്നും ലഭിച്ചിരുന്നു.
ചപ്പാരപ്പടവ് മുതല്‍ പെരുമ്പടവ് വരെയുള്ള ഭാഗത്തെ സിഗ്നല്‍ തടസപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ബിഎസ്എല്‍എല്‍ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മുറിച്ച് മാറ്റി കേബിളിന്റെ ഉള്ളിലുള്ള ഫൈബര്‍ സിഗ്നല്‍ ലെയറുകള്‍ ഉപയോഗശൂന്യമാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോളാണ് ജിജോ കേബിള്‍ നശിപ്പിക്കുന്നത് കണ്ടെത്തിയത്. തിരുങ്കുളം ബസ് സ്റ്റോപ്പിന് സമീപത്തെ കേബിളുകള്‍ നശിപ്പിക്കുന്നതാണ് സിസിടിവിയില്‍ നിന്നും കണ്ടെത്തിയത്. 30000 രൂപയോളം ഇതിന്റെ സര്‍വീസിന് നഷ്ടം വന്നതായി പരാതിയില്‍ പറയുന്നു.
%20(2).jpeg)
Post a Comment