പാങ്ങോട്: തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കിയ സീരിയല്‍ നടി ഭരതന്നൂര്‍ ശാന്തയുടെ കൈ നായ കടിച്ചുകീറി.
വലതു കൈപ്പത്തിക്കും വിരലുകള്‍ക്കും സാരമായി പരിക്കേറ്റു. ഇന്നലെ ഉച്ചയ്ക്ക് തെരുവുനായ്ക്കള്‍ക്കു ഭക്ഷണം നല്‍കുമ്ബോഴാണു സംഭവം.
നടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാര്‍ക്കറ്റ് ഭാഗത്ത് ഉള്ള നായകള്‍ക്കു 5 വര്‍ഷമായി ഭരതന്നൂര്‍ ശാന്ത വീട്ടില്‍ നിന്നും ഭക്ഷണം നല്‍കുന്നുണ്ട്.

Post a Comment