ചെന്നൈയില്‍ കാറിടിച്ച്‌ മലയാളിയുള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു; ഡ്രൈവര്‍ മദ്യലഹരിയിലെന്ന് പൊലീസ്

 


ചെന്നൈ: ജോലികഴിഞ്ഞ് ഓഫീസില്‍‌ നിന്ന് താമസസ്ഥലത്തേക്ക് നടന്നുപോകുന്നതിനിടെ കാറിടിച്ച്‌ മലയാളിയടക്കം ഐടി ജീവനക്കാരായ രണ്ടു യുവതികള്‍ മരിച്ചു.

പാലക്കാട് അകത്തേത്തറ ധോണി പാതിരിനഗര്‍ 'സുരഭില'യില്‍ രവിമണിയുടെ മകള്‍ ശ്രീലക്ഷ്മി (23), തിരുപ്പതി സ്വദേശിനി എസ്. ലാവണ്യ (23) എന്നിവരാണ് മരിച്ചത്.

ചെന്നൈ ഓള്‍ഡ് മഹാബലിപുരം റോഡില്‍(ഒഎംആര്‍) നടന്ന അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് സംഭവം. നടന്നുപോകുന്ന ഇവരെ അതിവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. കാറോടിച്ചിരുന്ന മോദീഷ് കുമാറിനെ (22) പോലീസ് അറസ്റ്റുചെയ്തു. ഇയാള്‍ മദ്യലഹരിയിലായിരുന്നുവെന്ന് പരിശോധനയില്‍ തെളിഞ്ഞു.

സംഭവസ്ഥലത്തുതന്നെ ശ്രീലക്ഷ്മി മരിച്ചു. ആശുപത്രിയില്‍ എത്തിച്ചതിനുശേഷമാണ് ലാവണ്യ മരിച്ചത്. രണ്ടുപേരും എച്ച്‌.സി.എല്‍. കമ്ബനിയിലെ ജീവനക്കാരായിരുന്നു. മൂന്നുമാസംമുമ്ബാണ് ശ്രീലക്ഷ്മി ജോലിയില്‍ പ്രവേശിച്ചത്. അമ്മ: ജയലക്ഷ്മി. സഹോദരന്‍: റോഹന്‍. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10-ന് ഐവര്‍മഠം ശ്മശാനത്തില്‍.

Post a Comment

Previous Post Next Post