ഓപ്പറേഷന്‍ സരള്‍ രാസ്ത'; സംസ്ഥാനത്തെ റോഡുകളില്‍ വ്യാപക പരിശോധന

 



തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാന്‍ വിജിലന്‍സിന്റെ വ്യാപക പരിശോധന. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ നിര്‍മ്മിക്കുന്ന റോഡുകളുടെ ഗുണനിലവാരം പരിശോധിക്കാനാണ് സംഘം മിന്നല്‍ പരിശോധന നടത്തിയത്.

വിജിലന്‍സ് ആന്‍ഡ് ആന്‍റി നാര്‍ക്കോട്ടിക് സെല്ലിന്‍റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പരിശോധന നടത്തിയത്.

ഓപ്പറേഷന്‍ സരള്‍ രാസ്ത എന്ന പേരിലാണ് പരിശോധന. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരം പുരോഗമിക്കുന്നതും, പൂര്‍ത്തീകരിച്ചതുമായ റോഡുകളുടെ ഗുണനിലവാരം പരിശോധിച്ച്‌ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയാണ് ലക്ഷ്യം. സംസ്ഥാനത്തെ മിക്ക ജില്ലകളിലും പരിശോധന പുരോഗമിക്കുകയാണ്. തിരുവനന്തപുരത്ത് വിവിധ കേന്ദ്രങ്ങളില്‍ 82ലധികം റോഡുകളാണ് ഇന്ന് പരിശോധിക്കുന്നത്.

റോഡുകളുടെ ഗുണനിലവാരം സംബന്ധിച്ച്‌ നിരവധി വിമര്‍ശനങ്ങളും പരാതികളും ഉയര്‍ന്ന സാഹചര്യത്തില്‍ മുമ്ബും പരിശോധനകള്‍ നടത്തിയിരുന്നു. മനോജ് എബ്രഹാം വിജിലന്‍സിന്‍റെ ചുമതലയേറ്റ ശേഷമുള്ള രണ്ടാമത്തെ ഓപ്പറേഷന്‍ സരള്‍ രാസ്തയാണിത്.

Post a Comment

Previous Post Next Post