വീട്ടില്‍ വളര്‍ത്തുന്ന പശുവിന് പേവിഷബാധ സ്ഥിരീകരിച്ചു. കണ്ണൂര്‍ ചാലയിലെ പ്രസന്നയുടെ വീട്ടിലെ പശുവിനാണ് പേയിളകിയത്. പേവിഷബാധ സ്ഥിരീകരിച്ചതിന് പിന്നാലെ പശു ചത്തു. പുല്ലില്‍ നിന്നോ മറ്റോ പേവിഷബാധ ഏറ്റിരിക്കാം എന്നാണ് പ്രാഥമിക നിഗമനം. പശുവിന് നായയുടെ കടിയേറ്റതായുള്ള മുറിവുകളോ പാടോ ഇല്ല. ഡോക്ടര്‍മാര്‍ സ്ഥലത്തെത്തി പശുവിന് പേവിഷബാധ ഏറ്റതായി സ്ഥിരീകരിച്ചു.

Post a Comment