കേന്ദ്ര വിഹിതത്തിലെ കുത്തനെയുള്ള ഇടിവ് കാരണം റേഷന്‍ കടകളില്‍ നിന്ന് മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള ആട്ട വിതരണം പൂര്‍ണ്ണമായും നിര്‍ത്തിവച്ചേക്കും.
നീല, വെള്ള കാര്‍ഡുകള്‍ക്കുള്ള ആട്ട വിതരണം നേരത്തെ നിര്‍ത്തിവച്ചിരുന്നു. നിലവില്‍ പല റേഷന്‍ കടകളിലും ആട്ടയില്ല.
കേരളത്തിന് നല്‍കിയിരുന്ന റേഷന്‍ ഗോതമ്ബില്‍ 6459.07 മെട്രിക് ടണ്‍ ഗോതമ്ബാണ് കേന്ദ്രം ഒറ്റയടിക്ക് നിര്‍ത്തിയത്. ഗോതമ്ബിന്‍റെ ഉത്പാദനവും കരുതല്‍ ശേഖരവും കുറഞ്ഞതാണ് ഇതിന് കാരണം.
ഇതോടെ മൊത്തം റേഷന്‍ കാര്‍ഡുകളുടെ 57 ശതമാനം വരുന്ന നീല, വെള്ള കാര്‍ഡുടമകള്‍ക്കാണ് ആട്ടയും ഗോതമ്ബും ലഭിക്കാതായത്. കേന്ദ്രത്തില്‍ നിന്ന് ലഭിക്കുന്ന ഗോതമ്ബ് സ്വകാര്യ കമ്ബനികളെ ഏല്‍പ്പിച്ച് പൊടിയായി വിതരണം ചെയ്യുന്നതാണ് രീതി. ഇങ്ങനെ വിതരണം ചെയ്ത ആട്ടയുടെ ഗുണനിലവാരത്തെക്കുറിച്ച് വ്യാപകമായ പരാതികള്‍ ഉയര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് കടകളില്‍ നിന്ന് വലിയ തോതില്‍ ആട്ട പിന്‍വലിച്ച് കാലിത്തീറ്റയാക്കി മാറ്റി. ഇതിനിടയില്‍ കേന്ദ്രം ഗോതമ്ബ് ക്വാട്ട നിര്‍ത്തിയത് ഇരുട്ടടി ആയി.

Post a Comment