അഹമ്മദാബാദ്: ഗുജറാത്ത് തീരത്ത് വീണ്ടും വൻ ലഹരിവേട്ട. കോസ്റ്റ് ഗാർഡും ഗുജറാത്ത് എടിഎസും ചേർന്ന് തടഞ്ഞ പാക് ബോട്ടിൽ നിന്ന് അന്താരാഷ്ട്ര കമ്പോളത്തിൽ 200 കോടി രൂപ വിലയുള്ള 40 കിലോ ഹെറോയിനാണ് പിടികൂടിയത്.
കച്ച് തീരത്തുനിന്ന് 10 കിലോമീറ്റർ അകലെയാണ് പാക് ബോട്ട് പിടികൂടിയത്. ആറ് പാക് പൗരന്മാരാണ് ബോട്ടിലുണ്ടായിരുന്നത്. കൂടുതൽ അന്വേഷണത്തിനായി പാക് ബോട്ടിലെ ജീവനക്കാരെ ജാഖൗവിലേക്ക് മാറ്റിയിരിക്കുകയാണ്.
ഗുജറാത്ത് തീരം വഴി ലഹരി കടത്ത് പതിവാകുന്ന സാഹചര്യത്തിൽ തീരസംരക്ഷണ സേന പരിശോധന ശക്തമാക്കിയിരുന്നു.

Post a Comment