കൊച്ചി: തെരുവുനായയുടെ കടിയേല്‍ക്കുന്നവര്‍ക്ക് സൗജന്യ ചികിത്സ നല്‍കണമെന്ന് ഹൈക്കോടതി. കേസില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതിന് മുമ്പുള്ള വാദങ്ങള്‍ കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിര്‍ദേശം. ഡിജിപി ഇറക്കിയ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കി.
നേരത്തെ തെരുവുനായ പ്രശ്നത്തില്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് സര്‍ക്കുലർ ഇറക്കിയിരുന്നു. സ്റ്റേഷന് ഹൗസ് ഓഫീസര്‍മാര്‍ക്ക് നല്കിയ സര്‍ക്കുലറിൽ ജനങ്ങള്‍ നായ്ക്കളെ കൊല്ലാതിരിക്കാന്‍ റസിഡന്‍സ് അസോസിയേഷന് മുഖേന ബോധവത്കരണം നടത്തണമെന്നും നായകളെ കൊല്ലുന്നത് തടവും പിഴയും കിട്ടാവുന്ന കുറ്റമാണെന്നു ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പറയുന്നു.

Post a Comment