കൂടിയാന്മല: കൂടിയാന്മല പോലീസ് സ്റ്റേഷൻ പരിധിയിൽ പെട്ട വലിയ അരീക്കമല മുട്ടത്ത് കുന്നേൽ ആന്റണിയുടെ കൃഷിയിടത്തിലാണ് തലയോട്ടി കണ്ടെത്തിയത്. വർഷങ്ങളായി കൃഷി ചെയ്യാതെ കാട് പിടിച്ച് കിടന്ന സ്ഥലത്താണ് കാട്ടു പന്നി ശല്യം രൂക്ഷമായതിനെ തുടർന്ന് കാട് വെട്ടി തെളിക്കുന്നതിനിടയിലാണ് തലയോട്ടി കണ്ടെത്തിയത്. രണ്ട് വർഷത്തെ പഴക്കം തലയോട്ടിക്ക് ഉള്ളതായി സംശയിക്കുന്നു. വ്യാജചാരായം വാറ്റും , നായാട്ടും നടക്കുന്ന വന നിബിഡമായ പ്രദേശത്താണ് തലയോട്ടി കണ്ടെത്തിയത്. കാൽ നടയായി മാത്രമെ ഇവിടെ എത്തി ചേരുവാൻ സാധിക്കുകയുള്ളു.

ജനസഞ്ചാരം പൊതുവേ ഇല്ലാത്ത ഒരു പ്രദേശമാണിത്. നായട്ട് സംഘത്തിൽ പെട്ടതോ , വാറ്റ് ചാരായ ലോബിയിൽ പെട്ടതോ ആയാ ആരെങ്കിലുമാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കണ്ണൂരിൽ നിന്നുള്ള ഫോറൻസിക് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കൂടിയാന്മല C.I. മെൽബിൻ ജോയ്. SI ജോസ്. ASI സുനിൽ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് മറ്റ് ശരീര ഭാഗങ്ങൾക്കായി തിരച്ചിൽ നടത്തുന്നുണ്ട്.

Post a Comment