തിരുവനന്തപുരം: പ്രശസ്ത സ്പോര്‍ട്സ് ജേര്‍ണലിസ്റ്റ് ഡി. സുദര്‍ശന്‍ (61) അന്തരിച്ചു. ഹൃദയസ്തംഭനത്തെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീകാര്യത്തെ വസതിയില്‍ ആയിരുന്നു അന്ത്യം.
ദീപിക ദിനപത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് ആയി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. ഇന്ത്യാ
വിഷന്‍റെ സ്പോര്‍ട്സ് എഡിറ്റര്‍ ആയിരുന്നു. റിപ്പോര്‍ട്ടര്‍ ടിവി, ജീവന്‍ ടിവി, മംഗളം ടിവി എന്നിവയിലും പ്രവര്‍ത്തിച്ചു.
അടുത്തിടെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച യാന ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്‍റിന്‍റെ കമന്‍റേറ്റര്‍ ആയിരുന്നു. ഭൗതികദേഹം തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.

Post a Comment