2022 സെപ്റ്റംബര്‍ 10 ശനിയാഴ്ച ചതയദിനത്തില്‍ വീവണ്‍ ഗ്രൂപ്പ് ആലക്കോട് നടത്തിയ ഉത്തരമേഖല വടംവലി മത്സരം വീവണ്‍ ഗ്രൂപ്പ് പ്രസിഡന്‍റ് ടിജോ പൊന്നാട്ടിന്‍റെ അദ്ധ്യക്ഷതയില്‍ ആലക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ. ജോജി കന്നിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജോമോന്‍ ജോസ്, നിഷമോള്‍ പി.ആര്‍, എന്‍.എം. മൊയ്തീന്‍, ജോബി കെ.പി എന്നിവര്‍ പ്രസംഗിച്ചു. ബിബിന്‍ കൊച്ചുവീട്ടില്‍ സ്വാഗതവും ജസ്റ്റിന്‍ കല്ലറയ്ക്കല്‍ നന്ദിയും പറഞ്ഞു. ആലക്കോട് പോലീസ് SI ഷറഫുദ്ദീന്‍ കെ. സമ്മാനദാനവും നല്‍കി.
ഒന്നാം സമ്മാനമായ 15001 രൂപയും വീവണ്‍ ഗ്രൂപ്പ് നല്‍കിയ ട്രോഫിയും മിന്നല്‍ സെവന്‍സ് കാലിക്കറ്റും രണ്ടാം സമ്മാനമായ 10001 രൂപയും വീവണ്‍ ഗ്രൂപ്പ് നല്‍കിയ ട്രോഫിയും യുവചേതന ടീം കണ്ണൂരും, മൂന്നാം സമ്മാനമായ 5001 രൂപ സെന്‍റര്‍ ടീം താവവും, 3001 രൂപ ജപമാല എര്‍ത്ത് മൂവേഴ്സ് ആലക്കോട് നാലാം സ്ഥാനവും കരസ്ഥമാക്കി.
ജനപങ്കാളിത്തം കൊണ്ടും മത്സരമികവു കൊണ്ടും വടംവലി മത്സരം ജനമനസ്സുകളില്‍ ശ്രദ്ധപിടിച്ചുപറ്റി.
.jpg)
Post a Comment