ആലക്കോട്: മലയോര ഹൈവേയിലെയും ടി.സി.ബി റോഡിലെയും പ്രധാനപ്പെട്ട കരുവഞ്ചാൽ പാലം പുനർനിർമ്മിക്കുന്നതിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായി. കാസർക്കോട്ടെ പ്രമുഖ കരാറുകാരനായ കെ.എം.അബ്ദുള്ള കുഞ്ഞിക്കാണ് പാലം നിർമ്മാണത്തിനുള്ള കരാർ ലഭിച്ചത്. അഞ്ചരകോടി ചിലവിലാണ് പാലം നിർമ്മിക്കുന്നത്. അബ്ദുള്ള കുഞ്ഞിയുടെ അടക്കം മൂന്ന് ടെണ്ടറുകളാണുണ്ടായിരുന്നത്. ഇതിലൊന്ന് സാങ്കേതിക കാരണങ്ങളെത്തുടർന്ന്
തള്ളി. തുടർന്നാണ് അബ്ദുള്ള കുഞ്ഞി
യുടെ ടെണ്ടർ പൊതുമരാമത്ത് വകുപ്പ്
അംഗീകരിച്ചത്. ആദ്യഘട്ട ടെണ്ടറിൽ കരാറുകാർ കുറഞ്ഞതിനെത്തുടർന്ന് റീ ടെണ്ടറായാണ് നടപടികൾ പൂർത്തീകരിച്ചത്. നിലവിലുള്ള പാലത്തിനോട് ചേർന്നാണ് പുതിയ പാലം നിർമ്മിക്കുന്നത്. ഉത്തരമലബാറിലെ
ഒട്ടേറെ പാലങ്ങളും റോഡുകളും നിർമ്മിച്ച കരാറുകാരനാണ് കെ.എം.അബ്ദുള്ള കുടി. മലയോരത്തെ യാത്രാദുരിതത്തിലാഴ്ത്തുന്ന വിധത്തിൽ അതിരൂക്ഷമായ ഗതാഗതകുരുക്കും അപകടങ്ങളും തുടർക്കഥയായിരിക്കുന്ന സാഹചര്യത്തിലാണ് കരുവൻചാൽ പാലം പുനർനിർമ്മിക്കുന്നതിന് ജനങ്ങളുടെ നീണ്ടകാല മുറവിളികൾക്കൊടുവിൽ സർക്കാർ ഫണ്ട് അനുവദിച്ചത്.

Post a Comment