കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് പോയ ആംബുലൻസ് സ്വകാര്യ ബസിന് പിറകിൽ ഇടിച്ച് അപകടം

 


തളിപ്പറമ്പ് : ആലക്കോട് റോഡിൽ അണ്ടിക്കളം മരമില്ലിനടുത്ത് സ്വകാര്യ ബസിനു പിറകിൽ ആംബുലൻസ് ഇടിച്ചു. വെള്ളിയാഴ്ച വൈകീട്ടായിരുന്നു സംഭവം.ആംബുലൻസിന്റെ മുൻഭാഗം തകർന്നു.

കരുവഞ്ചാലിൽനിന്ന്‌ രോഗിയെയും കൊണ്ട് കണ്ണൂരിലെ ആസ്പത്രിയിലേക്കു പോകുകയായിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. രോഗിയെയും സഹയാത്രക്കാരെയും മറ്റൊരു ആംബുലൻസിലാണ് പിന്നീട് കണ്ണൂരിലേക്ക് കൊണ്ടുപോയത്.

Post a Comment

Previous Post Next Post