ആറു കിലോ തൂക്കം വരുന്ന മത്തങ്ങയ്ക്ക് 47,000 രൂപ വില. ഓണാഘോഷത്തിന്റെ ഭാഗമായുള്ള ലേലം ആവേശക്കൊടുമുടി കയറിയതോടെയാണ് വൻ തുകയ്ക്ക് മത്തങ്ങ വിറ്റുപോയത്. ചെമ്മണ്ണാറിലെ ഓണാഘോഷത്തിന് നടത്തിയ ജനകീയ ലേലത്തിലാണ് സംഭവമുണ്ടായത്. സംഘാടകരായ ചെമ്മണ്ണാർ പൗരാവലിക്ക് സൗജന്യമായി ലഭിച്ച മത്തങ്ങയാണ് റെക്കോർഡ് തുകയ്ക്ക് വിറ്റുപോയത്. ഉടുമ്പൻചോല സ്വദേശി സിബി ഏബ്രഹാമാണ് പൊന്നും വിലയുള്ള മത്തങ്ങ സ്വന്തമാക്കിയത്.

Post a Comment