ഇതിഹാസ താരം റോജർ ഫെഡറർ പ്രൊഫഷണൽ ടെന്നീസിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ലേവർ കപ്പിന് ശേഷമായിരിക്കും വിരമിക്കുന്നതെന്ന് ഫെഡറർ പ്രസ്താവനയിലൂടെ അറിയിച്ചു. 24 വർഷത്തെ നീണ്ട കരിയറിൽ 1500 മത്സരത്തിൽ അധികം താരം പങ്കെടുത്തിട്ടുണ്ട്. കഴിഞ്ഞ 2 വർഷമായി താൻ പരിക്കിന് പിടിയിലായിരുന്നുവെന്നും ആരോഗ്യ പ്രശ്നങ്ങൾ മൂലമാണ് വിരമിക്കുന്നതെന്നും താരം പ്രസ്താവനയിലൂടെ അറിയിച്ചു.

Post a Comment