എലിസബത്ത് രാജ്ഞിയുടെ മരണത്തില്‍ ഇന്ത്യയില്‍ ഞായറാഴ്ച ദുഃഖാചരണം

 


ന്യൂഡല്‍ഹി: അന്തരിച്ച ബ്രിട്ടീഷ് ഭരണാധികാരി എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ഇന്ത്യയില്‍ ഒരുദിവസത്തെ ദുഃഖാചരണം.

ഈ മാസം 11നാണ് ദുഃഖാചരണം. ദേശീയ പതാക പകുതി താഴ്ത്തികെട്ടും. അന്ന് ഔദ്യോഗിക പരിപാടികള്‍ ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ആരോഗ്യനില മോശമായതിനെത്തുടർന്ന് കുറച്ചുദിവസങ്ങളായി ഡോക്ടർമാരുടെ നിരീക്ഷണത്തിലായിരുന്ന എലിസബത്ത് രാജ്ഞി (96) സ്കോട്ട്ലൻഡിലെ ബാൽമോറലിലെ അവധിക്കാല വസതിയിൽവച്ചാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

56 രാജ്യങ്ങൾ അടങ്ങുന്ന കോമൺ‌വെൽത്ത് ഗ്രൂപ്പിന്‍റെ നേതാവാണ് എലിസബത്ത് രാജ്ഞി. നിലവിൽ ലോകത്ത് മനുഷ്യരാശിയുടെ നാലിലൊന്ന് ഭാഗം ഉൾക്കൊള്ളുന്നതാണ് ഈ 56 രാജ്യങ്ങൾ.

യുകെ കൂടാതെ, കാനഡ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള 14 കോമൺ‌വെൽത്ത് രാജ്യങ്ങളിലും രാജ്ഞി രാഷ്ട്രത്തലവനുമാണ്.

രാജ്ഞിയുടെ അധീനതയിലുള്ള രാജ്യങ്ങളിലെ, സ്റ്റാമ്പുകൾ, ബാങ്ക് നോട്ടുകൾ, നാണയങ്ങൾ എന്നിവയിൽ ചിത്രം ആലേഖനം ചെയ്യുകയും ജനപ്രിയ സംസ്കാരത്തിൽ അനശ്വരമാക്കുകയും ചെയ്ത ഒരേയൊരു നേതാവാണ് എലിസബത്ത് രാജ്ഞി.

അടുത്തിടെയായി കടുത്ത ആരോഗ്യപ്രശ്നങ്ങൾ നേരിട്ടതോടെ രാജ്ഞി കൂടുതൽ ചുമതലകൾ മകൻ ചാൾസ് രാജകുമാരനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങൾക്കും കൈമാറിയിരുന്നു.

Post a Comment

Previous Post Next Post