കാറിന്‍റെ ടയര്‍ പൊട്ടി നിയന്ത്രണം വിട്ട് ബസിലിടിച്ചു, തമിഴ്നാട്ടില്‍ 4 മലയാളികള്‍ മരിച്ചു



ചെന്നൈ: തമിഴ്നാട്ടിലെ ദിണ്ഡിഗലില്‍ കാറും ബസും കൂട്ടിയിടിച്ച്‌ തിരുവനന്തപുരം സ്വദേശികളായ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ചു.

ചെറുമകന്‍റെ മുടികളയാന്‍ പളനിയിലേക്ക് പോയ 11 അംഗ സംഘം സഞ്ചരിച്ച ഇന്നോവയാണ് അപകടത്തില്‍പ്പെട്ടത്. മൃതദേഹം നാളെ നാട്ടിലെത്തിക്കും.

കുര്യാത്തി റൊട്ടിക്കട സ്വദേശി അശോകന്‍, ഭാര്യ ശൈലജ, കൊച്ചുമകന്‍ ഒന്നരവയസുള്ള ആരവ്, അശോകന്‍റെ മകന്‍ അഭിജിത്തിന്‍റെ അമ്മായിയമ്മ ജയ എന്നിവരാണ് മരിച്ചത്.. രാവിലെ ഏഴരയോടെയായിരുന്നു അപകടം. ഡിവൈഡറില്‍ ഇടിച്ച്‌ ടയര്‍ പൊട്ടിത്തെറിച്ച്‌ പലതവണ കീഴ്മേല്‍ മറിഞ്ഞ് എതിരേ വന്ന ബസില്‍ കാര്‍ ഇടിച്ചെന്നാണ് പ്രാഥമിക നിഗമനം. ആരവിന്‍റെ മുടി കളയാന്‍ പളനിയിലേക്ക് 11 അംഗ സംഘം യാത്ര തിരിച്ചത് ഇന്നലെ രാത്രി ഒമ്ബതരയോടെ ഇന്നോവ ടാക്സിയിലാണ്.



അഭിജിത്തിനും ഭാര്യ സംഗീതയ്ക്കും മൂന്നരവര്‍ഷത്തിന് ശേഷമാണ് കുഞ്ഞുണ്ടായത്. അമ്ബലങ്ങളില്‍ അന്നദാനവും നേര്‍ച്ചയും നടത്തി കാത്തിരുന്നു കിട്ടിയ മകന്‍റെ മുടി കളയാന്‍ പളനിയില്‍ കൊണ്ടുപോകുമ്ബോഴാണ് അപകടമുണ്ടായത്. അപകട വിവരമറിഞ്ഞ് ബന്ധുക്കള്‍ ദിണ്ഡികലിലേക്ക് തിരിച്ചു. പരിക്കേറ്റ മറ്റ് ഏഴുപേരുടെ നില ഗുരുതരമല്ല.

.

Post a Comment

Previous Post Next Post