ബസ് ജീവനക്കാർക്ക് മർദനം; 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യബസ് പണിമുടക്ക്



വടകര : അഴിയൂരിൽ സ്വകാര്യ ബസ് തടഞ്ഞുനിർത്തി ഡ്രൈവറെയും കണ്ടക്ടറെയും ആക്രമിച്ചവരെ അറസ്റ്റുചെയ്യാത്തതിൽ പ്രതിഷേധിച്ച് സെപ്തംബർ 20 മുതൽ വടകര-തലശ്ശേരി റൂട്ടിൽ സ്വകാര്യ ബസുകൾ പണിമുടക്കും.തൊഴിലാളി യൂണിയനുകളുടെ സംയുക്തയോഗത്തിലാണ് തീരുമാനം.

തിരുവോണനാളിൽ വൈകീട്ടാണ് തലശ്ശേരിയിൽനിന്ന് വടകരയിലേക്ക് വരുന്ന വിതാര ബസ് തടഞ്ഞുനിർത്തി ഒരുസംഘമാളുകൾ അക്രമം നടത്തിയത്.ഡ്രൈവർ നിജിലിനും കണ്ടക്ടർ റഫ്‌നീഷിനും സാരമായി പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന് ഒരാഴ്ചയായിട്ടും പ്രതികളെ അറസ്റ്റുചെയ്യാത്തത് തൊഴിലാളികളിൽ അരക്ഷിതബോധം ഉണ്ടാക്കിയിട്ടുണ്ടെന്ന് യൂണിയനുകളുടെ യോഗം ചൂണ്ടിക്കാട്ടി. ഉടൻ പ്രതികളെ അറസ്റ്റുചെയ്യണമെന്ന് യോഗം ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post