സംസ്ഥാന സീനിയര്‍ വോളി: ഫിക്‌സ്ചര്‍ പ്രകാശനം ചെയ്തു

 


കണ്ണൂര്‍ : കണ്ണൂരില്‍ നടക്കുന്ന സംസ്ഥാന സീനിയര്‍ പുരുഷ-വനിതാ വോളിബോള്‍ ചാമ്ബ്യന്‍ഷിപ്പിന്റെ ഫിക്‌സ്ചര്‍ പുറത്തിറക്കി.

ഡോ. വി ശിവദാസന്‍ എം പി ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യക്ക് നല്‍കി പ്രകാശനം നിര്‍വ്വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ചാമ്ബ്യന്‍ഷിപ്പ് ജൂലൈ 16 മുതല്‍ 19 വരെ മുണ്ടയാട് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് നടക്കുക. 14 ജില്ലകളില്‍ നിന്നുള്ള പുരുഷ ടീമുകളും 11 ജില്ലകളിലെ വനിത ടീമുകളും മത്സരിക്കും. ദേശീയ വോളി ചാമ്ബ്യന്‍ഷിപ്പിലേക്കുള്ള സീനിയര്‍ ടീമിന്റെ തെരഞ്ഞെടുപ്പും ചാമ്ബ്യന്‍ഷിപ്പില്‍ നടക്കും.

Post a Comment

Previous Post Next Post