തിരുവനന്തപുരം: മല്ലപ്പള്ളി വിവാദ പ്രസംഗത്തിൽ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സജി ചെറിയാന്റെ വകുപ്പുകൾ വീതംവച്ചു. സജി കൈകാര്യം ചെയ്തിരുന്ന വകുപ്പുകൾ മന്ത്രിമാരായ വി. അബ്ദുറഹ്മാൻ, വി.എൻ വാസവൻ, പി.എ മുഹമ്മദ് റിയാസ് എന്നിവർക്കാണ് നൽകിയത്.
വി. അബ്ദുറഹ്മാന് ഫിഷറീസിന്റെ ചുമതല നൽകി. സിനിമ സാംസ്കാരിക വകുപ്പ് വി.എൻ വാസവന് നൽകിയപ്പോൾ പി.എ മുഹമ്മദ് റിയാസിന് യുവജനകാര്യവകുപ്പിന്റെ ചുമതലയാണ് ഏൽപ്പിച്ചത്. മുഖ്യമന്ത്രിയുടെ ശിപാർശ ഗവർണർ അംഗീകരിച്ചു.

Post a Comment