സ്കൂള്‍ വിട്ട് അമ്മയ്ക്കൊപ്പം മടങ്ങവേ വിദ്യാര്‍ത്ഥി ട്രെയിന്‍ തട്ടി മരിച്ചു



കൊയിലാണ്ടി: അധ്യാപികയായ മാതാവിനൊപ്പം സ്കൂള്‍ വിട്ട് വീട്ടിലേക്കു പോകുകയായിരുന്ന സ്കൂള്‍ വിദ്യാര്‍ഥി ട്രെയിന്‍ തട്ടി മരിച്ചു.

ഒഞ്ചിയം കെ.വി. ഹൗസില്‍ അനൂപ് അനന്തന്റെയും പന്തലായനി ബി.ഇ.എം യു.പി സ്കൂള്‍ അധ്യാപിക ധന്യയുടെയും മകന്‍ ആനന്ദാണ് (11) ട്രെയിന്‍ തട്ടി മരിച്ചത്. പന്തലായനി ബി.ഇ.എം യു. പി സ്കൂള്‍ വിദ്യാര്‍ഥിയാണ്.
വൈകുന്നേരം നാലോടെയാണ് സംഭവം. കുട പിടിച്ച്‌ പോകുമ്ബോള്‍ ട്രെയിന്‍ വന്നപ്പോഴുണ്ടായ ശക്തമായ കാറ്റില്‍ കുടുങ്ങി വീഴുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കുപറ്റിയ ആനന്ദിനെ ഉടന്‍ കൊയിലാണ്ടി താലൂക്ക് ഹെഡ്‌ ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. സഹോദരന്‍: ആരോമല്‍. കൊയിലാണ്ടി ഗവ. ഗേള്‍സ് സ്കൂളിനു സമീപമാണ് താമസം

Post a Comment

Previous Post Next Post