സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു: 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്‌


തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 11 ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട ഒഴികെ 11ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്.
മലയോര മേഖലകളിലും തീരപ്രദേശത്തും ജാഗ്രത വേണം. ഉയര്‍ന്ന തിരമാലക്കും സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത മൂന്ന് ദിവസം ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Post a Comment

Previous Post Next Post