അമര്‍നാഥില്‍ മേഘവിസ്ഫോടനത്തില്‍ മരണം 10 ആയി. നാല്‍പ്പതോളം പേരെ കാണാനില്ല.
25 ടെന്‍റുകള്‍ തകര്‍ന്നു. ദേശീയ ദുരന്ത നിവാരണ സേന രക്ഷാപ്രവര്‍ത്തനം നടത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മുകശ്മീര്‍ ലെഫ്. ഗവര്‍ണറോട് വിവരങ്ങള്‍ തേടി. പത്തുപേരുടെ മരണത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. സാധ്യമായ എല്ലാ സജ്ജീകരണങ്ങളും ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു.
അതേസമയം, വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
മേഘവിസ്‌ഫോടനത്തെ തുടര്‍ന്ന് ക്ഷേത്രത്തിന് സമീപത്ത് തീര്‍ത്ഥടകര്‍ക്കായി സജ്ജീകരിച്ച കമ്മ്യൂണിറ്റി കിച്ചണ്‍ സംവിധാനങ്ങളും ടെന്റുകളും തകര്‍ന്നു. അമര്‍നാഥിലേക്കുള്ള വഴി പൂര്‍ണമായും തടസ്സപ്പെട്ടിട്ടുണ്ട്.
പരിക്കേറ്റ തീര്‍ത്ഥാടകരെ വ്യോമമാര്‍ഗം ആശുപത്രിയിലെത്തിച്ചു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ സേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെ രക്ഷാപ്രവര്‍ത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്.
Post a Comment