ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി യുപിഐ ഇടപാടുകള്‍ നടത്താം:RBI

 


റുപേ ക്രെഡിറ്റ് കാര്‍ഡ്  ഉപയോ​ഗിച്ച്‌ യുപിഐ വഴി പണമടയ്ക്കാന്‍ അനുമതി നല്‍കി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയ അവലോകന വാര്‍ത്താസമ്മേളനത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ്  ഇക്കാര്യം അറിയിച്ചത്.

''ഇന്ത്യയിലെ ഏറ്റവും ഇന്‍ക്ലൂസീവ് പേയ്‌മെന്റ് രീതിയായി യുപിഐ മാറിയിരിക്കുന്നു. നിലവില്‍, 26 കോടിയിലധികം ഉപയോക്താക്കളും 5 കോടി വ്യാപാരികളും യുപിഐ ഉപയോ​ഗിക്കുന്നുണ്ട്. 2022 മെയ് മാസത്തില്‍ മാത്രം യുപിഐ വഴി 10.40 ലക്ഷം കോടി രൂപയുടെ ഇടപാടുകള്‍ നടന്നു. ഉപയോക്താക്കളുടെ ഡെബിറ്റ് കാര്‍ഡുകള്‍ വഴി സേവിംഗ്സ് അല്ലെങ്കില്‍ കറന്റ് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തുകൊണ്ടാണ് നിലവില്‍ യുപിഐ ഇടപാടുകള്‍ നടത്തുന്നത്. ഈ ഇടപാടുകളുടെ വ്യാപ്തിയും ഉപയോഗവും കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാ​ഗമായി, ക്രെഡിറ്റ് കാര്‍ഡുകള്‍ കൂടി യുപിഐയുമായി ബന്ധിപ്പിക്കാന്‍ അനുവാദം നല്‍കുകയാണ്. റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച്‌ ഈ സൗകര്യം പ്രവര്‍ത്തനക്ഷമമാക്കും. ഇത് യുപിഐ പ്ലാറ്റ്‌ഫോം വഴിയുള്ള പണമിടപാടുകള്‍ കൂടുതല്‍ എളുപ്പമാക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിന് ആവശ്യമായിട്ടുള്ള സിസ്റ്റം ഡെവലപ്‌മെന്റ് പൂര്‍ത്തിയായാല്‍ ഈ സൗകര്യം ലഭ്യമായിത്തുടങ്ങും. ഇതേക്കുറിച്ച്‌ ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ എന്‍പിസിഐക്ക് നല്‍കും'

​ഗൂ​ഗിള്‍ പേ ഉപയോഗിച്ച്‌ ക്രെഡിറ്റ് അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് വഴി പണമടയ്ക്കാന്‍, നിങ്ങള്‍ ആദ്യം യുപിഐ ആപ്പിലേക്ക് കാര്‍ഡുകള്‍ ചേര്‍ക്കേണ്ടതുണ്ട്. ​ഗൂ​ഗിള്‍ പേ വെബ്‌സൈറ്റില്‍ പറയുന്നത് അനുസരിച്ച്‌, ഒരു വ്യക്തിക്ക് താഴെ പറയുന്ന ബാങ്കുകളുടെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ചേര്‍ക്കാന്‍ കഴിയും.

1. ആക്സിസ് ബാങ്ക് (Axis Bank)


2. എസ്ബിഐ, എസ്ബിഐ കാര്‍ഡുകള്‍ (SBI, SBI cards)


3. കൊട്ടാക് ബാങ്ക് (Kotak Bank)


4. എച്ച്‌ഡിഎഫ്സി ബാങ്ക് (HDFC Bank)


5. ഇന്‍ഡസ്ട്രിയല്‍ ബാങ്ക് (IndusInd Bank)


6. ഫെഡറല്‍ ബാങ്ക് (Federal Bank(


7. ആര്‍ബിഎല്‍ ബാങ്ക് (RBL Bank)


8. എച്ച്‌എഫ്ബിസി ബാങ്ക് (HSBC Bank)


9. ഐസിഎസിഐ ബാങ്ക് (ICICI Bank)


10. വണ്‍ കാര്‍ഡ് (OneCard (Visa Credit card))


​ഗൂ​ഗിള്‍ പേയില്‍ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ചേര്‍ക്കാന്‍ ചെയ്യേണ്ടത് എന്തെല്ലാം?


1. ആപ്പ് തുറന്ന് നിങ്ങളുടെ പ്രൊഫൈല്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക.


2. payment methods എന്നതില്‍ ക്ലിക്ക് ചെയ്യുക. ആപ്പില്‍ ചേര്‍ത്തിട്ടുള്ള നിലവിലെ ബാങ്ക് അക്കൗണ്ടുകള്‍ ഇവിടെ കാണാം. നിങ്ങളുടെ കാര്‍ഡ് ചേര്‍ക്കുന്നതിന് 'Add credit or debit card' എന്നതില്‍ ക്ലിക്ക് ചെയ്യുക.


3. നിങ്ങളുടെ കാര്‍ഡ് നമ്ബര്‍,എക്സ്പയറി ഡേറ്റ്, CVV, കാര്‍ഡ് ഉടമയുടെ പേര്, വിലാസം എന്നിവ നല്‍കേണ്ടതുണ്ട്. ശേഷം Save എന്നതില്‍ ക്ലിക്ക് ചെയ്യുക. ‌


4. നിബന്ധനകളും വ്യവസ്ഥകളും അംഗീകരിച്ച്‌ 'Activate' എന്നതില്‍ ക്ലിക്ക് ചെയ്യുക.

Post a Comment

Previous Post Next Post