കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം

 




കൊല്ലം: കളിക്കുന്നതിനിടെ മണ്ണെണ്ണ കുടിച്ചതിനെത്തുടര്‍ന്ന് ഒന്നരവയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ചവറ കോട്ടയ്ക്കകം സ്വദേശികളായ ഉണ്ണിക്കൃഷ്ണപിള്ളയുടെയും രേഷ്മയുടെയും മകന്‍ ആരുഷാണ് മരിച്ചത്.

ചവറ പയ്യലക്കാവിലുള്ള ഇവരുടെ ബന്ധുവീട്ടില്‍ വച്ച്‌ ഇന്നലെ വൈകിട്ട് നാലോടെയാണ് ദാരുണ സംഭവം നടന്നത്. മാതാപിതാക്കളും ബന്ധുക്കളും സംസാരിക്കുന്നതിനിടെ കളിക്കുകയായിരുന്ന കുഞ്ഞ് മുറിയിലിരുന്ന കുപ്പിയില്‍ നിന്ന് മണ്ണെണ്ണ എടുത്ത് കുടിക്കുകയായിരുന്നു എന്നാണു റിപ്പോര്‍ട്ട്. ഉടന്‍തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചങ്കിലും ജീവന്‍ രക്ഷിക്കാനായില്ല

Post a Comment

Previous Post Next Post