പേരാവൂർ: മദ്യലഹരിയില്‍ അച്ഛനെ നിലത്തിട്ട് ചവിട്ടിയ മകന്‍ പൊലീസിന്റെ പിടിയില്‍. കണ്ണൂര്‍ പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനെയാണ് മകന്‍ മാര്‍ട്ടിന്‍ ഫിലിപ്പ് ക്രൂരമായി മര്‍ദിച്ചത്.മാര്‍ട്ടിന്‍ പിതാവിനെ നിലത്തിട്ട് ചവിട്ടുന്നതിന്റെയും വീട്ടുപകരണങ്ങള്‍ അടിച്ച് തകര്‍ക്കുനന്തിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കുന്നത് മാര്‍ട്ടിന്റെ പതിവാണെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസവും ഇയാള്‍ വീട്ടിലെത്തി വഴക്കുണ്ടാക്കി. തുടര്‍ന്ന് പിതാവിനെ ക്രൂരമായി മര്‍ദിച്ചശേഷം നിലത്തിട്ട് ചവിട്ടുകയായിരുന്നു. കുടുംബാംഗങ്ങള്‍ തന്നെയാണ് ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വിവരമറിഞ്ഞ ഉടന്‍ തന്നെ പൊലീസ് വീട്ടിലെത്തിയെങ്കിലും ആശുപത്രിയില്‍ പോകാന്‍ പാപ്പച്ചന്‍ കൂട്ടാക്കിയില്ല
Post a Comment