സംസ്ഥാനത്തെ സ്കൂളുകളില്‍ ഇന്നു മുതല്‍ വകുപ്പുകളുടെ സംയുക്ത പരിശോധന. ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന.
ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നേരിട്ടെത്തി കുട്ടികള്‍ക്കൊപ്പം ഉച്ച ഭക്ഷണവും കഴിക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി തിരുവനന്തപുരത്തും ഭക്ഷ്യമന്ത്രി ജി.ആര്‍ അനില്‍ കോഴിക്കോട്ടുമാണ് സന്ദര്‍ശനം നടത്തുക.
വിദ്യാഭ്യാസ ,ഭക്ഷ്യ , ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ് സ്കൂളുകളില്‍ എത്തി പരിശോധന നടത്തുക. ജില്ലകളിലെ ന്യൂണ്‍ഫീഡിംഗ് സൂപ്പര്‍വൈസര്‍മാരും ഉപജില്ലാ തലങ്ങളിലെ ന്യൂണ്‍മീല്‍ ഓഫീസര്‍മാരും സ്‌കൂളുകളില്‍ എത്തി ഉച്ചഭക്ഷണ പാചകപ്പുര, പാത്രങ്ങള്‍,വാട്ടര്‍ടാങ്ക്, ടോയ്‌ലറ്റുകള്‍,ഉച്ച ഭക്ഷണ സാമഗ്രികള്‍ തുടങ്ങിയവ പരിശോധിക്കും.
ഒരാഴ്ചയ്ക്കുള്ളില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലെയും കുടിവെള്ള പരിശോധന വാട്ടര്‍ അതോറിറ്റിയുമായും മറ്റു വകുപ്പുകളുമായും ചേര്‍ന്നും നടത്തും. പാചക തൊഴിലാളികള്‍ക്ക് ഫുഡ് സേഫ്റ്റി വകുപ്പിന്റെ ശുചിത്വ പരിശീലനവും നല്‍കും. വെള്ളിയാഴ്ചകള്‍ കൊതുകിന്റെ ഉറവിട നശീകരണ ദിനമായി ആചരിക്കും. വിദ്യാർത്ഥികള്‍ക്ക് ശുചിത്വ ബോധവല്‍ക്കരണവും പരിശോധനയ്ക്കൊപ്പം നല്‍കും. സ്കൂളുകളില്‍ നിന്ന് കഴിച്ച ഭക്ഷണത്തില്‍ നിന്ന് കുട്ടികള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതിനെ തുടര്‍ന്നാണ് തീരുമാനം.
Post a Comment