കേന്ദ്രസര്‍ക്കാര്‍ പുതിയ നാണയങ്ങള്‍ പുറത്തിറക്കി. ആസാദി കാ അമൃത് മഹോത്സവത്തിന്റെ (എകെഎഎം) ഭാഗമായാണ് ഒന്ന്, രണ്ട്, അഞ്ച്, പത്ത്, ഇരുപത് രൂപയുടെ നാണയങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയത്.
ന്യൂഡല്‍ഹിയിലെ വിജ്ഞാന്‍ ഭവനില്‍ ധനമന്ത്രാലയം സംഘടിപ്പിച്ച ചടങ്ങിലായിരുന്നു നാണയത്തിന്റെ പ്രകാശനം. അന്ധര്‍ക്കും തിരിച്ചറിയാവുന്ന തരത്തിലാണ് നാണയങ്ങളുടെ രൂപകല്‍പന. നാണയത്തിന് മേല്‍ എകെഎഎം എന്ന ലോഗോയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Post a Comment