കണ്ണൂര്‍ വിമാനത്താവളത്തിലും ഇ-വിസാ സൗകര്യം

 


 

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇ-വിസ സൗകര്യം ഏര്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി.

ഇ-വിസ സൗകര്യം ഏര്‍പ്പെടുത്താനുള്ള ഇന്റഗ്രേറ്റഡ് ചെക്‌പോസ്റ്റ് (ഐ.സി.പി.) പട്ടികയില്‍ കേന്ദ്രം കണ്ണൂരിനെയും ഉള്‍പ്പെടുത്തുകയായരുന്നു. ഇ-വിസയില്‍ എത്തുന്നവര്‍ക്കായി കണ്ണൂര്‍ വിമാനത്താവളത്തിലെ ടെര്‍മിനല്‍ കെട്ടിടത്തില്‍ രണ്ടുവര്‍ഷം മുന്‍പുതന്നെ പ്രത്യേക കൗണ്ടര്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കിയിരുന്നു.

എമിഗ്രേഷന്‍ വിഭാഗം ആവശ്യമായ ഉദ്യോഗസ്ഥരെ നിയമിക്കുകയും ബാക്കിയുള്ള നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്താല്‍ ഇ-വിസ വഴി കണ്ണൂര്‍ വിമാനത്താവളത്തിലും യാത്രക്കാര്‍ക്ക് എത്താന്‍ കഴിയും. വിദേശ പൗരന്മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും നിശ്ചിത കാലയളവ് ഇ-വിസ സൗകര്യം ഉപയോഗിച്ച്‌ രാജ്യത്ത് താമസിക്കാനാകും. 156 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്ക് ഇ-വിസ ഉപയോഗിച്ച്‌ ഇന്ത്യയില്‍ എത്തിച്ചേരാം.

Post a Comment

Previous Post Next Post