കണ്ണൂര്‍: കാര്‍ഡിയാക് അറസ്റ്റ് വന്ന പൂര്‍ണ ഗര്‍ഭിണിയെയും കുഞ്ഞിനെയും അപൂര്‍വ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു.കണ്ണൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സമയോചിത ഇടപെടലാണ് ഇരുവരുടേയും ജീവന്‍ രക്ഷിച്ചത്.
അസം സ്വദേശി ജ്യോതി സുനാറും (33) കുഞ്ഞുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. പരിശോധനയില്‍ മറുപിള്ള വേര്‍പെട്ടു തുടങ്ങിയതായി തിരിച്ചറിഞ്ഞു. ഉടന്‍ സിസേറിയന്‍ വേണ്ടതിനാല്‍ ജ്യോതിയെ ഓപ്പറേഷന്‍ തിയറ്ററിലേക്കു മാറ്റി. എന്നാല്‍ പെട്ടെന്ന് ജ്യോതിക്ക് കാര്‍ഡിയാക് അറസ്റ്റ് വന്നു.
അനസ്തീസിയ നല്‍കുന്നതിന് മുന്‍പേയാണ് ഇവര്‍ക്ക് അപസ്മാരം പോലെ വരികയും ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും ചെയ്തത്. നാഡിമിടിപ്പും രക്തയോട്ടവും നിലച്ച അവസ്ഥയിലേക്ക് എത്തി. ഇത് കുഞ്ഞിനു ശ്വാസം കിട്ടാതെ അപകടകരമായ അവസ്ഥയിലേക്കു പോയേക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു.

Post a Comment