പയ്യന്നൂരില്‍ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഒടുവില്‍ പൊലീസ് കണ്ടെത്തി



കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ വീണു കിട്ടിയ താലിമാലയുടെ ഉടമയെ ഒടുവില്‍ പൊലീസ് കണ്ടെത്തി. ഏറെ ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് ഉടമയെ തിരിച്ചറിഞ്ഞ് മാല തിരിച്ചേല്‍പ്പിച്ചത്.

മാല ബാ​ഗില്‍ നിന്ന് വീണുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ വൈറലായിട്ടും ഉടമ അറിഞ്ഞിരുന്നില്ല.
ഒടുവില്‍ പൊലീസും മാധ്യമപ്രവര്‍ത്തകനും നടത്തിയ അന്വേഷണത്തില്‍ ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചു. ചെറുവച്ചേരി സ്വദേശിനി അശ്വതിക്കാണ് മാല തിരികെ നല്‍കിയത്.
സഹോദരി നല്‍കിയ മാല അമ്മ യുവതിയുടെ ബാ​ഗില്‍ സൂക്ഷിച്ചത് യുവതി അറിഞ്ഞിരുന്നില്ല. മാല നഷ്ടപ്പെ‌ട്ടത് വീട്ടുകാര്‍ അറിയാത്തതിനെ തുടര്‍ന്നാണ് ഉടമയെ കണ്ടുകിട്ടാന്‍ വൈകിയത്.
ഏപ്രില്‍ 12നാണ് നാലര പവന്റെ താലിയോട് കൂടിയ മാല പെരുമ്ബയിലെ കെഎസ്‌ആര്‍ടിസിക്ക് സമീപത്തുള്ള സ്റ്റേഷനറി കടയ്ക്ക് മുന്നില്‍ ലഭിക്കുന്നത്. കട‌യുടമ കെ വി അനില്‍കുമാറിനാണ് മാല ലഭിച്ചത്.
മാലയുടെ ഉടമയെ കണ്ടെത്താന്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് സ്റ്റേഷനറി കടയില്‍ നിന്ന് ബലൂണും മറ്റും വാങ്ങി പുറത്തിറങ്ങിയ കുടുംബം യമഹ സ്കൂട്ടിയില്‍ കയറുന്നതിനിടയില്‍ വീണുപോയതാണെന്ന് വ്യക്തമായി.

Post a Comment

Previous Post Next Post